Wednesday, September 26, 2012

26-09-2012

സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് വഴിയൊരുങ്ങി

       ആവശ്യം മന്ത്രിസഭ പരിഗണിച്ചു 
സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച്  സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു..പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.


നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകുമായിരുന്നു

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ കേരളത്തിലെ സംസ്കൃത പ്രേമികള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി സംസ്കൃത അധ്യാപക ഫെടരേശന്‍ , സംസ്കൃത ഭാരതി തുടങ്ങിയ സംസ്കൃത സംരക്ഷണ സംഘടനകള്‍ അറിയിച്ചു.

Thursday, September 6, 2012

06-09-2012

തെരുവോരത്ത് സംസ്കൃത പഠനം



केरल संस्कृताध्यापक फेडरेषन्
KERALA SANSKRIT TEACHERS FEDERATION
www.sanskritteacher.blogspot.in
www.kstfedu.org

ഒന്നാം ക്ലാസ് മുതല്‍ സംസ്കൃത പഠനം ആരംഭിക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പ്രക്ഷോഭ രംഗത്തുള്ള കേരള സംസ്കൃത അധ്യാപക ഫെഡറെഷന്റെ  പുതുമയാര്‍ന്ന ആശയ പ്രചാരണം

സംസ്കൃത പഠനം കൊച്ചു കുട്ടികള്‍ക്ക് പോലും ലളിതവും അനായാസവുമാണെന്നു സ്ഥാപിച്ചു കൊണ്ടാണ് വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചു അധ്യാപക ദിനത്തില്‍  സാമാന്യ ജനങ്ങള്‍ക്കുവേണ്ടി തെരുവോരത്ത് സംസ്കൃത പഠനം അരങ്ങേറിയത്.
വ്യക്തിത്വ വികാസത്തിന്റെ പൂര്‍ത്തീകരണത്തിനും, നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും, മാതൃഭാഷാപഠനം  സുഗമമാക്കുന്നതിനും, ചെറു പ്രായത്തില്‍ തന്നെ സംസ്കൃതഭാഷാ പഠനം അനിവാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. എറണാകുളം, ആലുവ , മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളില്‍ നടന്ന പഠന ക്ലാസുകള്‍ക്ക് കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍ ,വിശ്വജ എസ് നായര്‍, രജീഷ് കെ വി, പി രതി, എസ് രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കവിയും,ഗാനരചയിതാവുമായ അയ്യമ്പുഴ ഹരികുമാര്‍
 എറണാകുളം സൗത്ത് റയില്‍വേ സ്റേഷന്‍ റോഡില്‍ ക്ലാസ് നയിക്കുന്നു 
Sanskrit learning at Ernaakulam south footpath



--
പി. രതി ആലുവയില്‍  ക്ലാസ് നയിക്കുന്നു